ADVERTISEMENT

കാഠ്മണ്ഡു∙ എവറസ്റ്റ് കൊടുമുടിയിൽ നിന്നും തിരിച്ചിറങ്ങവേ നേപ്പാളിൽനിന്നുള്ള പർവതാരോഹകനു ദാരുണാന്ത്യം. നേപ്പാളിലെ ലേഖ്നാഥിൽ നിന്നുള്ള ബിനോദ് ബാബു ബസ്‍താകോട്ടി (37) ആണ് സൗത്ത് കോളിന് സമീപം മരിച്ചത്. ഇതോടെ ഈ മാസം മാത്രം  എവറസ്റ്റിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.

ഓക്സിജൻ എടുക്കാനായി പോയ ഗൈഡ് തിരികെ എത്തിയപ്പോൾ ബിനോദ് ബാബു ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. പിന്നാലെ ബസ്തകോട്ടി തന്നെ മാസ്ക് മാറ്റുകയും അൽപസമയത്തിനകം മരിക്കുകയുമായിരുന്നു. 

എവറസ്റ്റിൽ മൂന്ന് പർവതാരോഹകരെ കണാതായതിന് പിന്നാലെയാണ് ഒരു മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രിട്ടിഷ് പർവതാരോഹകരായ ഡാനിയേൽ പോൾ പാറ്റേഴ്സൻ (40),  പാസ് തേഞ്ചി ഷെർപ (23) എന്നിവരെയാണ് കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ചൊവ്വാഴ്ച കാണാതായത്. ഇരുവരെയും കണ്ടെത്താനായി തിരച്ചിൽ നടത്തുന്നുണ്ട്.

English Summary:

Everest's Deadly Season: Nepali Climber Dies, British Climbers Still Missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com