ADVERTISEMENT

കോഴിക്കോട്∙ ബാർകോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. ഒരു കോടി രൂപയുടെ പേര് പറഞ്ഞ് കെ.എം. മാണിയെ രാജിവയ്പ്പിക്കാൻ ശ്രമിച്ചവർ 25 കോടിയുടെ അഴിമതി മൂടിവയ്ക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്നും ശക്തമായ നടപടികളുമായി യുഡിഎഫ് മുന്നോട്ട് പോവുമെന്നും മുരളീധരൻ പറഞ്ഞു. 

‘‘മന്ത്രിമാരായ എം.ബി.രാജേഷിനെയും മുഹമ്മദ് റിയാസിനെയും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കി ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. സർക്കാരിനു വേണ്ടി കൈക്കൂലിയാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അനിമോന്റെ ശബ്ദരേഖയിൽ വ്യക്തമാണ്. കൊടുക്കേണ്ടവർക്ക് കൊടുക്കേണ്ട പോലെ കൊടുക്കണം എന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ബിൽഡിങ് ഫണ്ടിനെക്കുറിച്ച് ശബ്ദരേഖയിൽ എവിടെയും പറയുന്നില്ല. വിട്ടുവീഴ്ചയ്ക്ക് പ്രതിപക്ഷം തയാറല്ല’’– മുരളീധരൻ പറഞ്ഞു.

English Summary:

K. Muraleedharan Calls for Judicial Inquiry into Bribery Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com