പട്നയിൽ തിരഞ്ഞെടുപ്പ് റാലിയുടെ വേദി ഇടിഞ്ഞുതാഴ്ന്നു; രാഹുൽ ഗാന്ധിക്ക് കൈത്താങ്ങായി മിസ
Mail This Article
×
പട്ന ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത തിരഞ്ഞെടുപ്പു റാലിയുടെ വേദി ഇടിഞ്ഞു താഴ്ന്നു. രാഹുൽ പരുക്കേൽക്കാതെ കഷ്ടിച്ചു രക്ഷപ്പെട്ടു. വേദിയിലേക്ക് രാഹുൽ കടന്നു വന്നപ്പോഴായിരുന്നു അപകടം. രാഹുലിന് ഒപ്പമുണ്ടായിരുന്ന ആർജെഡി സ്ഥാനാർഥി മിസ ഭാരതി കൈത്താങ്ങു നൽകിയതിനാൽ വീഴ്ച ഒഴിവായി.
സുരക്ഷാ ഉദ്യോഗസ്ഥൻ ഓടിയെത്തിയപ്പോഴേക്കും രാഹുൽ നിലയുറപ്പിച്ചിരുന്നു. ആർജെഡി അധ്യക്ഷൻ ലാലു യാദവിന്റെ മകൾ മിസ ഭാരതി മത്സരിക്കുന്ന പാടലിപുത്ര മണ്ഡലത്തിലെ പാലിഗഞ്ചിൽ തിരഞ്ഞെടുപ്പു റാലിയുടെ തുടക്കത്തിലായിരുന്നു സംഭവം.
English Summary:
Stage Collapses At Rahul Gandhi's Bihar Poll Rally With Misa Bharti
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.