ADVERTISEMENT

തിരുവനന്തപുരം∙ സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസ് വിചാരണക്കോടതിക്ക് കൈമാറാൻ കഴിയാതെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച 59 രേഖകളിൽ 11 രേഖകൾ മാത്രമാണ് പ്രതിഭാഗത്തിനു കൈമാറിയത്. ഇത‌ു കാണിച്ച് പ്രതിഭാഗം തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. 

ഇതേത്തുടർന്ന്, കോടതി ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനു നിർദ്ദേശം നൽകി. നേരത്തെ അഞ്ച് പ്രാവശ്യം നിർദേശം നൽകിയിട്ടും അന്വേഷണ സംഘം രേഖകൾ കോടതിയിൽ കൊണ്ടുവന്നില്ല. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോഴും രേഖകൾ ഹാജരാക്കാത്തതിനാൽ കേസ് പരിഗണിക്കുന്നത് ജൂൺ 17ലേക്കു മാറ്റി.

കോർപറേഷൻ കൗൺസിലർ ഗിരികുമാർ, ശബരി എസ്.നായർ, കൃഷ്ണകുമാർ, വിജേഷ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ ജാമ്യത്തിലാണ്. 2018 ഒക്ടോബർ 27നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആശ്രമത്തിൽ റീത്ത് വച്ചത് കൃഷ്ണകുമാറാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ

English Summary:

Court Awaits Crucial Documents in Swami Sandeepanandagiri Arson Trial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com