ADVERTISEMENT

കൊച്ചി∙ കനത്ത മഴയിൽ വീട്ടിലേക്ക് വെള്ളം കയറി പുസ്തകങ്ങൾ നശിച്ച ദുഃഖത്തിൽ എഴുത്തുകാരി എം.ലീലാവതി. പുസ്തകങ്ങൾക്കൊപ്പം ഫോൺനമ്പരുകൾ എഴുതി വച്ചിരുന്ന ഡയറിയും നശിച്ചു. തൃക്കാക്കര പൈപ്പ് ലൈൻ റോഡിലുള്ള വീടിന്റെ താഴത്തെ നിലയിലാണ് വെള്ളം കയറിയത്. താഴ്ന്ന പ്രദേശത്താണ് വീട്.

2019ലും വീട്ടിൽ വെള്ളം കയറിയിരുന്നു. അന്നും പുസ്തകങ്ങൾ നശിച്ചു. മകന്റെ വീട്ടിലായിരുന്നു അന്ന് എം.ലീലാവതി. താക്കോൽ ഉണ്ടായിരുന്നതിനാൽ അയൽവീട്ടുകാർ പുസ്തകങ്ങൾ മുകൾ നിലയിലേക്ക് മാറ്റി. അന്ന് അലമാരയിലിരുന്ന പുസ്കങ്ങളിൽ പലതും വെള്ളം നനഞ്ഞു നശിച്ചു. അന്നും വലിയ ദുഃഖത്തിലായിരുന്നു എം.ലീലാവതി. പിന്നീട് വെള്ളം കയറാത്ത തരത്തിൽ തറ നിരപ്പിൽനിന്ന് ഉയർത്തിയാണ് പുസ്തക അലമാരകൾ സ്ഥാപിച്ചത്.

രണ്ടടിയോളം പൊക്കത്തിൽ വെള്ളം കയറിയതോടെ പുസ്തകങ്ങൾ വീണ്ടും നനഞ്ഞു. സ്ഥിരമായി വെള്ളം കെട്ടുന്ന സ്ഥലമല്ല. വീട് ചരിഞ്ഞ സ്ഥലത്താണ്. ഓടയിൽ വെള്ളം കെട്ടി നിറഞ്ഞാൽ വെള്ളം വീട്ടിലേക്ക് കയറും.

English Summary:

Kochi Rains Claim M. Leelavathi's Cherished Book Collection in the Library

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com