ADVERTISEMENT

മലപ്പുറം∙ യുഡിഎഫിൽ മുസ്‍ലിം ലീഗിനു നൽകുന്ന രാജ്യസഭാ സീറ്റിൽ പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കില്ല. കുഞ്ഞാലിക്കുട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റുചുമതലകൾ നിർവഹിക്കാനുള്ളതുകൊണ്ടാണ് പിന്മാറ്റം. അതേസമയം, ഇത്തവണ മുസ്‌ലിം ലീഗ് സ്ഥാനാർഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. യുവാക്കൾക്കായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി രാജ്യസഭാ സ്ഥാനാർഥി എന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നെന്നും എന്നാൽ അത് ശരിയല്ലെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ലീഗ് സ്വീകരിക്കുന്ന നിലപാടിനെ കുറിച്ചും കുഞ്ഞാലിക്കുട്ടി നിലപാട് വ്യക്തമാക്കി. രാഹുൽ ഗാന്ധി റായ്ബറേലിയിൽ വിജയിച്ച് വയനാട് സീറ്റിൽ നിന്ന് ഒഴിയേണ്ടി വരുന്ന സാഹചര്യമാണ് ഉടലെടുക്കുന്നതെങ്കിൽ ആ സീറ്റിൽ ലീഗ് മത്സരിക്കില്ല. ഈ സീറ്റ് സംബന്ധിച്ച് യുഡിഎഫ് നേരത്തേ തീരുമാനമെടുത്തിട്ടുണ്ടെന്നും അതനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Muslim League leader PK Kunhalikutty not contesting for Rajya Sabha Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com