ADVERTISEMENT

തിരുവനന്തപുരം∙ മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് മുഖ്യസ്ഥൻ പറമ്പ് സ്വദേശി അബ്രഹാം റോബർട്ട് (60) ആണ് മരിച്ചത്. അബ്രഹാമിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആകെ നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റു മൂന്നു പേരെ പരുക്കുകളോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീൻപിടിത്തത്തിനായി പോയി തിരികെ വരവേ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്.

ഇതിനിടെ മുതലപ്പൊഴിയിൽ മറ്റൊരു അപകടവും ഉണ്ടായി. പുലിമുട്ടിലേക്ക് വള്ളം ഇടിച്ചുകയറിയതിനെ തുടർന്ന് ഒരാൾ കടലിൽ വീണു. കടലിൽ വീണയാൾ പിന്നീട് നീന്തി രക്ഷപ്പെട്ടു. മുതലപ്പൊഴിയിൽ ഈ വർഷം ഇന്നുവരെ 11 അപകടങ്ങളാണ് ഉണ്ടായത്. അതിൽ 2 പേർ മരിച്ചു.

English Summary:

Three died in Muthalapozhi boat accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com