ADVERTISEMENT

ന്യൂഡൽഹി∙ തന്റെ ജനനം ജൈവികമല്ലെന്നും ദൈവഹിതമാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ പരിഹസിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നരേന്ദ്ര മോദിക്കായി ക്ഷേത്രം പണിത്, വഴിപാടുകൾ സമർപ്പിക്കാമെന്ന് മമത ബാനർജി പറഞ്ഞു. കൊൽക്കത്തയിലെ ബരാസത്തിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മമത. 

‘‘ദൈവമാണെന്ന് കരുതുന്നയാൾ രാഷ്ട്രീയത്തിൽ വരാൻ പാടില്ല. കലാപം ഉണ്ടാക്കാൻ പാടില്ല. ഞങ്ങൾ അദ്ദേഹത്തിനായി ക്ഷേത്രം പണിയാം. അദ്ദേഹം ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രസാദവും പൂക്കളും മധുരവും നൽകാം’’– മമത പറഞ്ഞു.  

ദൈവമാണു തന്നെ അയച്ചതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസങ്ങൾക്ക് മുൻപ് പറഞ്ഞത്. ‘‘എന്റെ അമ്മ മരിക്കുന്നതുവരെ ഞാന്‍ എന്നെ ഒരു സാധാരണ മനുഷ്യനായിട്ടാണ് കരുതിയത്. പക്ഷേ, അവരുടെ മരണശേഷം, എന്റെ ജീവിതത്തില്‍ നടന്നതും നടക്കുന്നതുമായ എല്ലാ സംഭവങ്ങളും കൂട്ടിയോജിപ്പിച്ചപ്പോള്‍ ഞാന്‍ ജീവശാസ്ത്രപരമായി ജനിച്ചതല്ലെന്ന് മനസിലാക്കി. ഭൂമിയിലെ തന്റെ ജോലി പൂര്‍ത്തിയാക്കാന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു. ഈ സ്ഥാനവും പ്രശസ്തിയും എല്ലാം അദ്ദേഹം നല്‍കി. അതുകൊണ്ട് തന്നെ തളരാതെ സജീവമായിരിക്കാനുള്ള ഊര്‍ജം എനിക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു’’– ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ.

English Summary:

Mamata Banerjee on Narendra Modi's ‘sent by God’ remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com