ADVERTISEMENT

ന്യൂഡൽഹി∙ യമുന നദീതടത്തിൽ അനധികൃതമായി നിർമിച്ച ശിവക്ഷേത്രം നീക്കണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രം പൊളിച്ചു നീക്കാനുള്ള വികസന അതോറിറ്റിയുടെ ഉത്തരവിനെതിരെ പ്രാചീന ശിവമന്ദിർ അഖാഡ സമിതിയാണ് കോടതിയെ സമീപിച്ചത്. ക്ഷേത്രം പൊതുജനങ്ങൾക്ക് വേണ്ടിയുള്ളതാണെന്നോ, പരാതിക്കാരുടെ സ്വകാര്യ സ്വത്തല്ലെന്നോ തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകളില്ലെന്നും കോടതി പറഞ്ഞു. 

ശിവന്റെ സംരക്ഷണത്തിനും അനുഗ്രഹത്തിനും വേണ്ടി നമ്മൾ പ്രാർഥിക്കുന്നു. യമുനാതടത്തിലെ കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും ഒഴിവാക്കുന്നതിൽ ഭഗവാന് സന്തോഷമേയുണ്ടാകൂ എന്നും ജസ്റ്റിസ് ധർമേഷ് ശർമ പറഞ്ഞു. ക്ഷേത്രം പൊളിച്ച് നീക്കി ആരാധാനാ മൂർത്തിയുൾപ്പെടെ മറ്റൊരിടത്തേക്കു മാറ്റാൻ 15 ദിവസത്തെ സമയം കോടതി അനുവദിച്ചു.

English Summary:

Delhi High Court Orders Demolition of Illegal Shiva Temple in Yamuna Basin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com