ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലും സംഭവമുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു. ശിവകുമാറിന്റെ ആരോപണം അസംബന്ധമാണെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും പ്രതികരിച്ചു.

തന്നെയും കർണാടക സർക്കാരിനെയും താഴെയിറക്കാൻ കർണാടകത്തിൽ നിന്നുള്ളവർ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പഞ്ചബലി നടത്തിയെന്നായിരുന്നു ശിവകുമാറിന്റെ ആരോപണം.

‘‘ഇതു കേരളമാണ്. ഇവിടെ അത്തരം കാര്യം നടക്കുമെന്നു കരുതുന്നില്ല. രാജ്യത്തെ ആയിരക്കണക്കിനു വർഷം പിന്നാക്കം വലിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി അതിർത്തി കടന്ന് ഇത്തരം കാര്യങ്ങൾ കേരളത്തിൽ വരുന്നുണ്ടോയെന്നു പരിശോധിക്കണം. പ്രബുദ്ധകേരളം ഇത്തരം സംഭവങ്ങളെ ചെറുക്കും. ആരോപണത്തെ ശക്തമായി അപലപിക്കുന്നു.

‘‘ചരിത്രത്തിനു പകരം കെട്ടുകഥകൾ വച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഇതൊക്കെ പ്രതീക്ഷിക്കാം. യുക്തിബോധവും ശാസ്ത്രീയ വീക്ഷണവും അടിസ്ഥാനമാക്കിയ സമീപനമാണു കേരളത്തിന്റേത്. ഇതുപോലെ പിന്നാക്കം വലിക്കുന്ന അസംബന്ധജടിലമായ പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കരുത്.’’ – ആർ.ബിന്ദു പറഞ്ഞു.

English Summary:

Kerala Devaswom Minister Debunks Karnataka Minister's Claim of Temple Ritual Plot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com