ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് മദ്യ നയത്തില്‍ ഒരു മാറ്റവും നടത്തിയിട്ടില്ലെന്നും ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ‌പാര്‍ട്ടിയോ മുന്നണിയോ സര്‍ക്കാരോ ചര്‍ച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്യാത്ത കാര്യമാണ് നടപ്പിലാക്കാന്‍ പോകുന്നുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ്് കഴിഞ്ഞതിനു ശേഷം കള്ള പ്രചാരണങ്ങള്‍ വ്യാപകമാക്കുന്നു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വലിയ രീതിയില്‍ ഈ പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നു. യുഡിഎഫിന്റെ കാലത്ത് അവര്‍ ബാറുടമകളോട് എടുത്ത നിലപാടാണ് ഇപ്പോഴും തുടരുന്നതെന്ന തെറ്റിദ്ധാരണയിലാണ് അവര്‍ പെരുമാറുന്നത്. 2016 വരെ ലൈസന്‍സ് ഫീസായി കൊടുത്തിരുന്നത് 23 ലക്ഷം രൂപയാണ്. ഇടതുമുന്നണി സര്‍ക്കാര്‍ അത് 35 ലക്ഷമായി വര്‍ധിപ്പിച്ചു. 12 ലക്ഷം രൂപയാണ് വര്‍ധിപ്പിച്ചത്. ഇടതുമുന്നണി സര്‍ക്കാര്‍ ജനങ്ങളുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. 

തളിപ്പറമ്പിൽ ശത്രുസംഹാര പൂജ നടന്നെന്ന ഡി.കെ. ശിവകുമാറിന്റെ ആരോപണം ഭ്രാന്തെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.‘‘ബിജെപിയുടെ ഹിന്ദുത്വ അജണ്ടയ്ക്ക് എതിരെയാണ് രാജ്യത്താകമാനം ജനങ്ങള്‍ മുന്നോട്ടുവരുന്നത്. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളും പ്രധാനപ്പെട്ട ആവശ്യങ്ങളും മുന്നോട്ടുവച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തില്‍ ശക്തമായിരിക്കുന്നു. ബിജെപി സര്‍ക്കാരിനെതിരെ ജനരോഷം കൂടുതല്‍ ശക്തമാകുന്നു. മോദിയുടെ ഗ്യാരന്റി തള്ളിക്കളയുന്ന സമീപനമാണ് ജനങ്ങള്‍ സ്വീകരിക്കുന്നത്. കൂടുതല്‍ വര്‍ഗീയ പ്രചാരണം മോദിയും ബിജെപിയും നടത്തുകയാണ്. മുസ്‍ലിങ്ങൾക്ക് എതിരെയുള്ള വ്യപാക പ്രചാരണം പ്രധാനമന്ത്രിയും ബിജെപിയും ഇന്ത്യയില്‍ ഉടനീളം നടത്തുകയാണ്. ഇതിനെതിരെ നിരവധി പരാതികള്‍ നല്‍കിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ തയാറാകുന്നില്ല. വോട്ടിങ് ശതമാനം പോലും കൃത്യമായി പുറത്തുവിടാന്‍ കമ്മിഷന്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്’’– എം.വി.ഗോവിന്ദൻ പറഞ്ഞു.

English Summary:

MV Govindan against DK Sivakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com