എക്സിറ്റ് പോൾ: തൃണമൂലിനെ ‘വെട്ടി’ ബിജെപി; ബംഗാളിൽ പോരാട്ടം കടുക്കുമെന്ന് പ്രവചനം
Mail This Article
×
ന്യൂഡൽഹി∙ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ ബിജെപി മലർത്തിയടിക്കുമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ. 2019ൽ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനമായിരുന്നു ബംഗാൾ. 42 സീറ്റുകളിൽ അന്ന് 18 സീറ്റുകളും ബിജെപി നേടിയിരുന്നു. 22 സീറ്റുകളാണ് അന്ന് തൃണമൂൽ നേടിയത്.
ഇത്തവണ അതിനേക്കാൾ മികച്ച പ്രകടനവുമായി തൃണമൂലിനെ മറികടക്കും ബിജെപി എന്നാണ് പുറത്തുന്ന എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചനകൾ. പുറത്തുവന്ന മൂന്ന് എക്സിറ്റ് പോൾ പ്രകാരം സംസ്ഥാനത്ത് ബിജെപി കൂടുതൽ സീറ്റുകൾ നേടും എന്നാണ് പ്രവചനം.
ജൻ കി ബാത്
ബിജെപി : 21– 26
തൃണമൂൽ : 16– 18
ഇന്ത്യ ന്യൂസ് – ഡി ഡൈനാമിക്സ്
ബിജെപി – 21
തൃണമൂൽ – 19
റിപ്പബ്ലിക് ഭാരത് –മട്രിസ്
ബിജെപി : 21–25
തൃണമൂൽ :16–20
English Summary:
Exit Polls Predict BJP Victory in Bengal Over Trinamool
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.