ADVERTISEMENT

തിരുവനന്തപുരം∙ മകളെ പീഡിപ്പിച്ച കേസിൽ നാൽപത്തിയെട്ടുകാരനായ പിതാവിനു 14 വർഷം കഠിനതടവും 20,000 രൂപ പിഴയും. തിരുവനന്തപുരം  അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആർ.രേഖ വിധിയിൽ പറഞ്ഞു. 

2023 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. ഉറങ്ങി കിടന്ന പതിനാലുകാരിയെ പ്രതി ഉപദ്രവിക്കുകയായിരുന്നു. 2020 കോവിഡ് കാലത്തും പ്രതി നിരന്തരം പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. കുട്ടിയുടെ സഹോദരനും സഹോദരിയും തമിഴ്നാട്ടിൽ ആയതിനാൽ സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു. കുട്ടിയുടെ അമ്മ പ്രതിയുടെ ഉപദ്രവത്തിൽ മനംനൊന്ത് ജീവനൊടുക്കി. അതിനു ശേഷമാണ് തമിഴ്നാട് സ്വദേശികളായ ഇവർ തിരുവനന്തപുരത്ത് താമസമാക്കിയത്. പീഡനത്തോടൊപ്പം പ്രതി  നിരന്തരം കുട്ടിയെ മർദ്ദിക്കുകയും ഒരു തവണ കുട്ടിയുടെ കൈ തല്ലി ഒടിക്കുകയും ചെയ്തിട്ടുണ്ട്.

കുട്ടിയെ സംരക്ഷിക്കാൻ മാറ്റാരുമില്ലാത്തതിനാൽ ഇക്കാര്യം കുട്ടി പുറത്തുപറഞ്ഞില്ല. പീഡനം തുടർന്നപ്പോൾ സുഹൃത്തുക്കളോട് ഇക്കാര്യം പങ്കുവെച്ചു. ഇവർ സ്കൂൾ  അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അധ്യാപകർ പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകി. സംരക്ഷകനായ അച്ഛൻ തന്നെ പീഡിപ്പിച്ച കേസിൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിയിൽ പറയുന്നു.

English Summary:

Father Sentenced to 14 Years for Molesting 14-Year-Old Daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com