ADVERTISEMENT

ന്യൂഡൽഹി∙ സിഎംആർഎല്ലിൽ 103 കോടി രൂപയുടെ ക്രമക്കേടെന്ന് റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. ഇല്ലാത്ത ചെലവുകളുടെ പേരിൽ 103 കോടി രൂപ കണക്കിൽ കാണിച്ചുവെന്നാണ് ആദായ നികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ തൽസ്ഥിതി റിപ്പോർട്ടിലുള്ളത്.

പ്രാഥമികാന്വേഷണത്തിൽ 103 കോടി രൂപയുടെ ഇല്ലാത്ത ചെലവുകൾ സിഎംആർഎൽ കണക്കിൽ കാണിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി ആദായനികുതി വകുപ്പ് കോടതിയെ അറിയിച്ചു. 2012 മുതൽ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. ചെളി നീക്കൽ, ഗതാഗത ചെലവുകൾ എന്നീ ഇനങ്ങളിലാണ്  ഇത്രയും തുക എഴുതിച്ചേർത്തിട്ടുള്ളത്. 

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം മാത്രമാണ് എസ്എഫ്ഐഒ നടത്തുന്നതെന്നും പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുന്ന കാര്യം അന്വേഷണത്തിന് ശേഷമേ തീരുമാനിക്കൂവെന്നും ആദായ നികുതി വകുപ്പ് കോടതിയെ അറിയിച്ചു.

English Summary:

CMRL Under Scrutiny: 103 Crore Phantom Expenses Exposed by Tax Authorities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com