ADVERTISEMENT

ന്യൂഡല്‍ഹി ∙ തിഹാര്‍ ജയിലിലേക്ക് മടങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ചുമതലകള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൈമാറി. ഭരണ നിര്‍വഹണത്തിന്റെ ഏകോപന ചുമതല മന്ത്രി അതിഷി മെര്‍ലേനയ്ക്കാണ് കൈമാറിയത്. പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതല സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പാഠക്കിനും നൽകി. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യ കാലാവധി തീര്‍ന്ന് ജയിലിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ചുമതലകള്‍ രണ്ടാം നിര നേതൃത്വത്തിന് കൈമാറിയത്. 

ഭാര്യ സുനിത കേജ്‍രിവാൾ തല്‍ക്കാലം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്നാണ് അരവിന്ദ് കേജ്‍രിവാളിന്റെ നിലപാട്. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങിനു ചുമതലകളൊന്നും നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയം. സ്വാതി മലിവാള്‍ വിഷയത്തില്‍ നേതൃത്വത്തെ സഞ്ജയ് സിങ് വിമർശിച്ചിരുന്നു. മന്ത്രി സൗരഭ് ഭരദ്വാജിനെ പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതലയുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തി.

English Summary:

Atishi to Oversee Govt, Sandeep Pathak Manages Party as Kejriwal Returns to Jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com