ADVERTISEMENT

കോഴിക്കോട് ∙ മാധ്യമപ്രവർത്തകനും കലാസാംസ്കാരിക സംഘാടകനുമായിരുന്ന ചെലവൂർ വേണു (81) അന്തരിച്ചു. ഫെഡറേഷൻ‌ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിയൻ വൈസ് പ്രസിഡന്റ്, ചലച്ചിത്ര അവാർഡ് നിർണയ സമിതി (പുസ്തകം) അംഗം, സംസ്ഥാന ടെലിവിഷൻ അവാർഡ് ജൂറി അംഗം, തിയറ്റർ ക്ലാസിഫിക്കേഷൻ നിർണയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇടതു സഹയാത്രികനായിരുന്നു.

മലയാളത്തിലെ ആദ്യ സ്പോർ‌ട്സ് മാഗസിനായ സ്റ്റേഡിയം, വനിതാ പ്രസിദ്ധീകരണമായ രൂപകല, ദൃശ്യതാളം, സേർച്ച് ലൈറ്റ്, സിറ്റി മാഗസിൻ, വർത്തമാനം സായാഹ്നപത്രം എന്നിവയുടെ എഡിറ്റർ, ടെലിവിഷൻ പരമ്പരകളുടെ പ്രൊഡ്യൂസർ എന്നീ നിലകളിലും പ്രശസ്തനാണ്. ജോൺ ഏബ്രഹാമിന്റെ ഉൾപ്പെടെയുള്ള സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ചു. കോഴിക്കോട് ആകാശവാണിയിലും ജോലി ചെയ്തു. എസ്.കെ.പൊറ്റെക്കാട്ടിന്റെ അമ്മാവന്റെ മകനാണ്. ഭാര്യ: സുകന്യ.

English Summary:

Renowned Journalist and Arts Organizer Chelavoor Venu Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com