മഹാരാഷ്ട്രയിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും തിരിച്ചടി; മിന്നുന്ന പ്രകടനവുമായി ഇന്ത്യ മുന്നണി
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ മിന്നുന്ന പ്രകടനവുമായി ഇന്ത്യ സഖ്യം. വോട്ടെണ്ണൽ 4 മണിക്കൂർ പിന്നിട്ടപ്പോൾ 48ൽ 29 സീറ്റിലും ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നു. എൻഡിഎ 18 സീറ്റിലാണ് മുന്നിലുള്ളത്. ശിവസേന ഉദ്ധവ് വിഭാഗം, ശരദ് പവാറിന്റെ എൻസിപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ മഹാ വികാസ് അഖാഡി സഖ്യത്തിൽ ശിവസേന ഉദ്ധവ് വിഭാഗം 11 സീറ്റിലും എൻസിപി 8 സീറ്റിലും കോൺഗ്രസ് 11 സീറ്റിലും ലീഡ് ചെയ്യുന്നു.
ബിജെപിക്കൊപ്പമുള്ള മഹായുതി സഖ്യത്തിൽ ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം 5 സീറ്റിലും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി 5 സീറ്റിലും ലീഡ് ചെയ്യുന്നു.
മുംബൈ നോർത്ത് മണ്ഡലത്തിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ, ബാരാമതിയിൽ എൻസിപിയുടെ (ശരദ് പവാർ) സുപ്രിയ സുലെ, നാഗ്പുരിൽ നിതിൻ ഗഡ്കരി എന്നിവർ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നിലാണ്. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.