ADVERTISEMENT

തൃശൂർ∙ തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്നും തൽക്കാലം പൊതുരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണെന്നും തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി ആയിരുന്ന കെ.മുരളീധരൻ. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തനിക്കായി തൃശൂരിൽ എത്തിയില്ല. തൃശൂരിൽ ഏകോപനമില്ലെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. സംഘടനസംവിധാനം സംസ്ഥാനത്ത് മൊത്തത്തിൽ പ്രയാസത്തിലാണെന്നും മുരളീധരൻ തുറന്നടിച്ചു.

‘‘എൽ‌ഡിഎഫ് ജയിച്ചിരുന്നെങ്കിൽ എനിക്ക് ദുഖമില്ലായിരുന്നു. ഞാൻ എന്നും കോൺഗ്രസിന്റെ സാദാ പ്രവർ‌ത്തകനായിരിക്കും. തൃശൂരിൽ കുരുതി കൊടുക്കാൻ ഞാൻ നിന്നുകൊടുക്കേണ്ട കാര്യമില്ലായിരുന്നു. പത്മജ പാർട്ടിയിൽ നിന്നും പോകുന്നു ഇവിടെ എന്തോ മലമറിക്കാൻ പോകുന്നുവെന്ന് പറഞ്ഞു. ആ വെല്ലുവിളി ഞാൻ ഏറ്റെടുത്തുത തൃശൂർ എനിക്ക് രാശിയില്ലാത്ത സ്ഥലമാണ്’’ – മുരളീധരൻ പറഞ്ഞു.

English Summary:

Thrissur UDF Candidate Muralidharan Steps Back from Public Arena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com