കേരളത്തിൽ യുഡിഎഫ് മുന്നേറ്റം, സുരേഷ് ഗോപിയിലൂടെ അക്കൗണ്ട് തുറന്ന് ബിജെപി; തകർന്നടിഞ്ഞ് എൽഡിഎഫ്
Election Results Live Updates
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തില്‍ 18 ഇടങ്ങളിൽ യുഡിഎഫിന് മുന്നേറ്റം. സസ്പെൻസായി തുടർന്ന ആറ്റിങ്ങലിലും ജനം യുഡിഎഫിനെ കൈവിട്ടില്ല. ഇതോടെ കേരളത്തിൽ എൽഡിഎഫ് ആലത്തൂരിൽ മാത്രമായി ഒതുങ്ങി. നേരിയ ഭൂരിപക്ഷത്തിലാണ് (1708) അടൂർ പ്രകാശ് വിജയിച്ചത്. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ ബിജെപിയും അക്കൗണ്ട് തുറന്നു. തിരുവനന്തപുരത്ത് ജയമുറപ്പിച്ച് ശശി തരൂർ.
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് 3 ലക്ഷം കടന്നു. എറണാകുളത്ത് ഹൈബിയുടെ ലീഡ് 2 ലക്ഷം കടന്നു. മലപ്പുറത്തും പൊന്നാനിയിലും കോഴിക്കോടും ഇടുക്കിയിലും 1 ലക്ഷത്തിലധികം വോട്ട് യുഡിഎഫിനുണ്ട്. ഹൈബിയും എം.കെ.രാഘവനും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. കെ.രാധാകൃഷ്ണൻ 18,000ത്തിലധികം വോട്ടിനാണ് മുന്നിൽ നിൽക്കുന്നത്.
കഴിഞ്ഞ തവണ യുഡിഎഫിന് 19 സീറ്റുകളാണ് ലഭിച്ചത്. എൽഡിഎഫിന് ഒരു സീറ്റും. ആലപ്പുഴയിലാണ് യുഡിഎഫ് വിജയിച്ചത്.