പിഴവ് രമ്യയുടെ ഭാഗത്ത്; മുതിർന്ന നേതാക്കൾ നിർദ്ദേശിച്ച കാര്യങ്ങൾ ചെയ്തില്ല: പാലക്കാട് ഡിസിസി
Mail This Article
പാലക്കാട്∙ ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന്റെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാർഥിയുടെ ഭാഗത്തു നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാർഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. എ.വി. ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ല. കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ.തങ്കപ്പൻ പറഞ്ഞു.
അതേസമയം, തന്റെ നിലപാട് തോൽവിക്കു കാരണമായെന്നായിരുന്നു എ.വി. ഗോപിനാഥിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ഗോപിനാഥ് ഫാക്ടർ സ്വാധീനിച്ചിട്ടില്ലെന്ന ഡിസിസിയുടെ വിശദീകരണം.
അതിനിടെ, വിവാദങ്ങള്‍ക്കില്ലെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയും, വിവാദത്തിനില്ല. ഡിസിസി പ്രസിഡന്‍റിന്‍റെ പരാമര്‍ശം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ സഹകരിച്ചു തന്നെയാണ് പ്രവര്‍ത്തിച്ചു പോകുന്നത്. തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കട്ടെയെന്നും രമ്യാ ഹരിദാസ് പറഞ്ഞു.