ADVERTISEMENT

ന്യൂഡൽഹി∙ ജെഡിയുവിന്റെ സമ്മർദത്തിനു പിന്നാലെ സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതിനുള്ള അഗ്നിപഥ് പദ്ധതി ബിജെപി പുനഃപരിശോധിച്ചേക്കുമെന്ന് സൂചന. അഗ്നിപഥ് പദ്ധതിയിൽ ഒട്ടേറെ പോരായ്മകളുണ്ടെന്നും അതിൽ ഒരു വിഭാഗം വോട്ടർമാർ അസ്വസ്ഥരാണെന്നും നേരത്തെ ജെഡിയു വ്യക്തമാക്കിയിരുന്നു. പോരായ്മകൾ വിശദമായി ചർച്ച ചെയ്ത് നീക്കം ചെയ്യണമെന്നും ജെഡിയു ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.

പുതിയ മന്ത്രിസഭ അധികാരമേറ്റയുടൻ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ജെഡിയുവിന്റെ ആശങ്ക പരിഗണിക്കുമെന്നും സഖ്യകക്ഷി മര്യാദകൾ പാലിക്കുമെന്നുമാണ് ഇക്കാര്യത്തിൽ ബിജെപി നിലപാട്. പദ്ധതിയിൽ മാറ്റം വേണമെന്ന് എൽജെപി(റാം വിലാസ്) പാർട്ടിയും ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അഗ്നിവീരന്മാർക്ക് 15 വർഷത്തേക്ക് നിയമനം, സാധാരണ സൈനികർക്ക് തുല്യമായുള്ള സാമ്പത്തിക സഹായം എന്നിവയടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചേക്കും. നിലവിൽ 4 വർഷത്തെ സേവനത്തിനുശേഷം മികവ് പരിഗണിച്ച് 25% പേരെ മാത്രം 15 വർഷത്തേക്ക് നിയമിക്കുമെന്നാണ് പദ്ധതിയിൽ പറയുന്നത്. സേവനകാലത്ത് സൈനികർ വീരമൃത്യു വരിക്കുകയോ പരുക്കേൽക്കുകയോ ചെയ്താൽ മറ്റു സൈനികർക്ക് ലഭിക്കുന്ന അത്രയും ആനുകൂല്യങ്ങൾ അഗ്നിവീരന്മാർക്ക് ഉണ്ടാവില്ലെന്നും പുതിയ പദ്ധതിയിൽ വ്യവസ്ഥ ചെയ്തിരുന്നു.

English Summary:

Agnipath Army Recruitment Scheme Under Scrutiny

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com