ADVERTISEMENT

കോഴിക്കോട്∙ വരക്കൽ കോനാട് ബീച്ചിൽ ഓടുന്ന കാറിന് തീ പിടിച്ച് ഒരാൾ വെന്തുമരിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ റിട്ട. ഡ്രൈവർ ചേളന്നൂർ പുന്നശ്ശേരി മോഹൻദാസ് (68) ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് 12.15നാണ് സംഭവം.

കാറിന് തീപിടിച്ച ഉടൻ ആളിപ്പടരുകയായിരുന്നു. ഒരാൾ മാത്രമാണു കാറിലുണ്ടായിരുന്നത്. തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ സീറ്റ് ബെൽറ്റ് കുടുങ്ങിപ്പോയതിനാൽ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷിക്കാനുള്ള നീക്കം ഉപേക്ഷിച്ചു.

അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചു. മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.  കുമാരസ്വാമി - ചെലപ്രം റോഡിൽ സമന്വയ റസിഡൻസ് അസോസിയേഷനു സമീപം നീലകണ്ഠൻ ഓട്ടമൊബൈൽസിന്റെ ഉടമയായിരുന്നു മോഹൻദാസ്. ഭാര്യ: ഷീല. മക്കൾ: ഷിബിൻദാസ്, അഞ്ജലി. മരുമക്കൾ: ശിഖ, അമൃത്.

English Summary:

Car Catches Fire at Konnad Beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com