കങ്കണയെ മർദിച്ച കേസ്: സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗർ അറസ്റ്റിൽ
Mail This Article
×
ന്യൂഡൽഹി∙ബിജെപി നേതാവും നിയുക്ത എംപിയും നടിയുമായ കങ്കണ റനൗട്ടിനെ മർദിച്ച കേസിൽ സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ചണ്ഡിഗഡ് വിമാനത്താവളത്തിൽ സുരക്ഷാപരിശോധനക്കിടെ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളായ കൗർ കങ്കണ റനൗട്ടിന്റെ മുഖത്തടിക്കുകയായിരുന്നു.
കർഷകരോട് അനാദരവ് കാണിച്ചെന്നാരോപിച്ചാണ് മാണ്ഡി നിയുക്ത എംപിയെ തല്ലിയതെന്നും, തന്‍റെ അമ്മയടക്കം പങ്കെടുത്ത സമരത്തെയാണ് അപമാനിച്ചതെന്നും കൗർ പ്രതികരിച്ചിരുന്നു. തുടർന്ന് ഇവരെ സസ്പെൻഡ് ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഡൽഹിയിലേക്കുള്ള വിമാനത്തിൽ കയറാൻ കങ്കണ എത്തിയപ്പോഴായിരുന്നു സംഭവം. റനൗട്ടിന്റെ പഴയ പ്രസ്താവനയാണ് പ്രകോപനമെന്ന് അർധസൈനിക സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary:
Kulwinder Kaur, CISF Staff Who Slapped Kangana Ranaut, Arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.