ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; സത്യഭാമയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്
Mail This Article
കൊച്ചി∙ നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. അറസ്റ്റിൽ നിന്നും താൽക്കാലിക സംരക്ഷണം ഹൈക്കോടതി നേരത്തെ നൽകിയിരുന്നു. സത്യഭാമയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്നും ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാകണമെന്നും മുൻപ് ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് അറിയിച്ചിരുന്നു. തുടർന്ന് വീണ്ടും കേസുപരിഗണിച്ച ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ഇന്ന് വിധി പറയുക.
ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചതിൽ സർക്കാർ നടപടികൾ എന്തൊക്കെയെന്ന് അറിയിക്കാൻ ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സത്യഭാമയുടെ വാക്കുകൾ പ്രത്യേക സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. മുൻപ് നെടുമങ്ങാട് സെഷൻസ് കോടതിയിൽ സത്യഭാമ സമർപ്പിച്ച ഹർജി കോടതി തള്ളിയതിനെത്തുടർന്നാണ് കേസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. സത്യഭാമ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലാത്തതിനാൽ എസ്‌സി, എസ്‌ടി വകുപ്പുകൾ പരിഗണിക്കാനാവില്ലെന്ന് സത്യഭാമയ്ക്കു വേണ്ടി ഹാജരായ അഡ്വക്കറ്റ് ബി.എ. ആളൂർ വ്യക്തമാക്കിയിരുന്നു.സത്യഭാമയുടെ മുൻകൂർ ജാമ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും