ADVERTISEMENT

കോപ്പൻഹേഗൻ∙ ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സനുനേരെ ആക്രമണം. കോപ്പൻഹേഗനിലെ ചത്വരത്തിൽ വച്ചാണ് ആക്രമണം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെയും പൊലീസിനെയും ഉദ്ധരിച്ച് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ അടുത്തേക്ക് ഒരാൾ നടന്നെത്തി അവരെ അടിക്കുകയായിരുന്നെന്നാണു റിപ്പോർട്ടുകള്‍. ആക്രമണത്തിൽ മെറ്റെയ്ക്ക് പരുക്കുകളൊന്നുമില്ല. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം ഞെട്ടിച്ചെന്നും ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുന്നില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വാര്‍ത്താ ഏജൻസിയോടു പ്രതികരിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. യൂറോപ്യൻ യൂണിയന്റെ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡെൻമാർക്കിൽ വോട്ടെടുപ്പ് നടക്കാൻ രണ്ടു ദിവസം മാത്രമുള്ളപ്പോഴാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ യൂറോപ്യൻ കമ്മീഷൻ ചീഫ് ഉർസുല വോൺ ഡെർ ലെയ്ൻ അപലപിച്ചു. യൂറോപ്പിൽ ഞങ്ങൾ വിശ്വസിക്കുകയും പോരാടുകയും ചെയ്യുന്ന എല്ലാത്തിനും എതിരാണിതെന്നു ലെയ്ൻ പറഞ്ഞു. ഒരുമാസത്തിനിടെ യൂറോപ്യൻ പ്രധാനമന്ത്രിക്കെതിരെയുണ്ടാവുന്ന രണ്ടാമത്തെ ആക്രമണമാണിത്. മേയ് 15ന്, സ്ലോവാക്കിയയുടെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വധശ്രമമുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫിക്കോ അപകടനില തരണം ചെയ്തു.

English Summary:

Denmark PM Assaulted In Copenhagen, Attacker Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com