ADVERTISEMENT

മുംബൈ∙ രാജ്യത്തെ ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് പദ്ധതികളിലേക്ക് (ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീംസ്) കഴിഞ്ഞമാസം എത്തിയത് 34,697 കോടി രൂപയുടെ നിക്ഷേപം. ഇത് സർവകാല റെക്കോർഡ് ആണെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി) റിപ്പോർട്ട് വ്യക്തമാക്കി. നിക്ഷേപം ഒരു മാസം 30,000 കോടി രൂപ കവിയുന്നതും ആദ്യമാണ്. 2022 മാർച്ചിലെ 28,463 കോടി‍യായിരുന്നു ഇതിന് മുൻപത്തെ റെക്കോർഡ്.

സെക്ടറൽ-തീമാറ്റിക്ക് ഫണ്ടുകളിലേക്ക് 19,213.43 കോടി എത്തിയത് മേയിൽ മൊത്തം പണമൊഴുക്ക് റെക്കോർഡ് ഉയരം കുറിക്കാൻ വഴിയൊരുക്കി. 3,155.07 കോടി നേടി ഫ്ലെക്സി-ക്യാപ് ഫണ്ടുകളാണ് രണ്ടാം സ്ഥാനത്ത്. ഫോക്കസ്ഡ്-ഫണ്ടുകളും ഇക്വിറ്റി-ലിങ്ക്ഡ് സേവിങ്സ് സ്കീമുകളും നിക്ഷേപ നഷ്ടം നേരിട്ടു. ഫോക്കസ്ഡ്-ഫണ്ടുകളിൽനിന്ന് 306.55 കോടിയും ഇഎൽഎസ്എസ്സിൽനിന്ന് 249.80 കോടിയും പിൻവലിക്കപ്പെട്ടു.

മലയാളിപ്പണം പുതിയ ഉയരത്തിലേക്ക്

മ്യൂച്വൽ ഫണ്ടുകളിൽ കേരളത്തിൽനിന്നുള്ള മൊത്തം നിക്ഷേപം (എയുഎം) ഏപ്രിലിൽ 67,966.37 കോടിയായി ഉയർന്നിരുന്നു. മാർച്ചിൽ ഇത് 64,193.43 കോടി രൂപയായി. മേയിലെ കണക്കുകൾ ആംഫി പുറത്തുവിട്ടിട്ടില്ല. നിലവിലെ വളർച്ചാ ട്രെൻഡ് പരിഗണിച്ചാൽ മ്യൂച്വൽ ഫണ്ടുകളിലെ മലയാളിപ്പണം 70,000 കോടി രൂപയെന്ന നാഴികക്കല്ല് അതിവേഗം മറികടക്കുമെന്നാണ് വിലയിരുത്തലുകൾ.

English Summary:

Record inflows into equity mutual funds in May

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com