ADVERTISEMENT

ന്യൂഡൽഹി∙ കേന്ദ്രമന്ത്രിമാരുടെ സത്യപ്രതിജ്ഞച്ചടങ്ങു നടന്ന രാഷ്ട്രപതിഭവനിലെത്തിയ ‘ക്ഷണിക്കപ്പെടാത്ത അതിഥി’ ഒരു വളർത്തുപൂച്ചയെന്നു ഡൽഹി പൊലീസിന്റെ വിശദീകരണം. വന്യജീവിയാണെന്ന പ്രചാരണം തെറ്റാണെന്നും പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച വൈകിട്ട് രാഷ്ട്രപതിഭവൻ അങ്കണത്തിൽ മന്ത്രിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോഴാണ് പിന്നിലൂടെയൊരു അജ്ഞാത ജീവി കടന്നുപോയത്. ആ സമയത്ത് അതാരും ശ്രദ്ധിച്ചിരുന്നില്ല.

പരിപാടിയുടെ വിഡിയോ കണ്ട ആരോ ആണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. സംഭവം വൈറലായതോടെ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ ഇത് ഏറ്റെടുത്തു. ഇതോടെയാണ് ഡൽഹി പൊലീസ് വിശദീകരണവുമായി എത്തിയത്.

English Summary:

Mysterious animal seen at Rashtrapati Bhavan oath ceremony 'common house cat': Delhi police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com