ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രി; സത്യപ്രതിജ്ഞാ ചടങ്ങിനു സാക്ഷിയായി മോദിയും
Mail This Article
വിജയവാഡ∙ നാലാം വട്ടം ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായി തെലുഗുദേശം പാർട്ടി (ടിഡിപി) നേതാവ് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിജയവാഡയിലെ കേസരപള്ളി ഐടി പാർക്കിലായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. ജനസേനാ നേതാവും നടനുമായ പവൻ കല്യാൺ മന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തു. പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന.
ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നായിഡുവിനും പവൻ കല്യാണിനും പിന്നാലെ മൂന്നാമനായാണു ലോകേഷ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ ജെ.പി. നഡ്ഡ, ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ, സിനിമാതാരങ്ങളായ ചിരഞ്ജീവി, നന്ദമുരി ബാലകൃഷ്ണ തുടങ്ങിയവർ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുത്തു.
∙ ആന്ധ്ര നിയമസഭ കക്ഷിനില
ആകെ സീറ്റ് –175
ടിഡിപി –135
ജനസേന–21
വൈഎസ്ആർ–11
ബിജെപി–8