ADVERTISEMENT

നാഗ്‌പുർ∙ ഭർതൃപിതാവിനെ കൊലപ്പെടുത്തി അപകടമാണെന്നു വരുത്തിതീർക്കാൻ ശ്രമിച്ച കേസിൽ മരുമകൾ അറസ്റ്റിൽ. കേസിൽ ടൗൺ പ്ലാനിങ് ഓഫിസറായ മരുമകൾ അർച്ചന മനീഷയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 300 കോടി രൂപയുടെ സ്വത്തു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിനായി അർ‌ച്ചന‌ കൊലയാളികളെ വാടകയ്‌ക്കെടുത്തതായും ഒരു കോടി രൂപ ചെലവഴിച്ചതായും ഒരു പൊലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇതോടെ  82 വയസുകാരനായ പുരുഷോത്തം പുത്തേവാറിനെ വാഹനം ഇടിപ്പിച്ച് കൊന്നതാണെന്നു സ്ഥിരീകരിച്ചു.

‘‘ഭർതൃപിതാവിനെ കാർ ഇടിച്ചു കൊലപ്പെടുത്താൻ അർച്ചന പദ്ധതിയിട്ടു. ഇതിനുശേഷം അപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. 300 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു ഈ ശ്രമം’’ – പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 53കാരിയായ അർച്ചന തന്റെ ഭർത്താവിന്റെ ഡ്രൈവർ ബാഗ്‌ഡെയുമായി ചേർന്നാണ് കൊലപാതകത്തിനുള്ള പദ്ധതി തയാറാക്കിയത്. നീരജ് നിംജെ, സച്ചിൻ ധാർമിക് എന്നിവരായിരുന്നു വാടക കൊലയാളികൾ. കൊലപാതകത്തിനായി ഉപയോഗിച്ച രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തു.

ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്ന തന്റെ ഭാര്യയെ കാണാൻ ആശുപത്രിയിൽ പോകുന്നതിനിടെയാണ് പുരുഷോത്തം പുത്തോവാർ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകനും അർച്ചനയുടെ ഭർത്താവുമായ മനീഷ് നാഗ്പൂരിലെ പ്രശസ്തനായ ഇഎൻടി ഡോക്ടറാണ്. ടൗൺ പ്ലാനിങ് ഓഫിസിൽ അർച്ചന വഴിവിട്ട പലകാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ രാഷ്ട്രീയ മേഖലയിലെ പലരുമായുള്ള ബന്ധം കാരണം ഇവർ രക്ഷപ്പെടുകയായിരുന്നു എന്നാണ് ആക്ഷേപം.

English Summary:

Daughter-in-Law Arrested for Alleged Murder of Father-in-Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com