ADVERTISEMENT

കണ്ണൂർ ∙ സൈബർ ലോകത്തു വിമർശനമുയർത്തുന്ന ‘പോരാളി ഷാജി’ ഇടതുപക്ഷക്കാരനാണെങ്കിൽ മറനീക്കി പുറത്തുവരണമെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ. പോരാളി ഷാജി എന്ന പേരിൽ പല സമൂഹമാധ്യമ ഗ്രൂപ്പുകളുണ്ട്. അതിൽ ഏതാണ് ഇടത് അനുഭാവമുള്ളത്, ഏതാണ് യുഡിഎഫ് പണംകൊടുത്ത് നിലനിർത്തുന്നത് എന്നറിയില്ലെന്നും ജയരാജൻ പറഞ്ഞു.

‘‘ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ല. ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണം. ഞാനാണ് യഥാർഥ പോരാളി ഷാജി എന്നു പറയാൻ ധൈര്യം കാണിക്കണം’’– ജയരാജൻ പറഞ്ഞു.

English Summary:

MV Jayarajan Addresses Speculation on porali shajis Ideologies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com