ADVERTISEMENT

മലപ്പുറം ∙ കേരളത്തിലെ ഭരണത്തുടർച്ച ഹിന്ദു, മുസ്‍ലിം വർഗീയവാദികൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ. ഇടതുപക്ഷ അടിത്തറ തകർക്കാൻ എല്ലാവരും യോജിക്കുന്നു. വലതുപക്ഷ ആശയത്തിനു കേരളത്തിൽ മേൽക്കൈ കിട്ടുന്നുണ്ട്. ആഗ്രഹിച്ച വിജയം പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ കിട്ടിയില്ല. തെറ്റുകൾ കണ്ടെത്തി തിരുത്തണമെന്നും എ.വിജയരാഘവൻ പറഞ്ഞു. പെരിന്തൽമണ്ണയില്‍ ഇഎംഎസിന്‍റെ ലോകം ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ദശാബ്ദം കൊണ്ട് രാജ്യത്തെ ഇടതുപക്ഷസാന്നിധ്യത്തിനു വലിയ തിരിച്ചടിയുണ്ടായെന്ന് വിജയരാഘവൻ പറഞ്ഞു. പാർലമെന്‍റ് അംഗങ്ങൾ 43 ൽ നിന്ന് മൂന്നായി കുറഞ്ഞു. ഇന്ത്യൻ വലതുപക്ഷത്തിന് ഇടതുപക്ഷത്തെ തകർക്കാനായി. തീവ്ര വലതുപക്ഷത്തിനു മേൽക്കൈയുള്ള രാജ്യത്ത് കേരളത്തിൽ മാത്രം ഇടതുപക്ഷത്തിനു പിടിച്ചു നിൽക്കാനായി. കേരളത്തിലെ ഭരണത്തുടർച്ച വലിയ നേട്ടമാണ്. അതു ചുരുക്കിക്കാണരുത്. പാർലമെന്റ്  അംഗങ്ങളെക്കൊണ്ട് മാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്. പുറത്ത് പാർട്ടി ബഹുജന പ്രതിരോധങ്ങളുടെ ഭാഗമാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary:

A. Vijayaraghavan Addresses Communal Challenges to Left-Wing in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com