ADVERTISEMENT

അപുലിയ∙ നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആയുധങ്ങൾ നിരോധിക്കണമെന്ന് ജി7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. സായുധ പോരാട്ടങ്ങൾ ദുരന്തമാകുന്നതിന്റെ വെളിച്ചത്തിൽ നിർമിതബുദ്ധി നിയന്ത്രിക്കുന്ന ആയുധങ്ങൾ വികസിപ്പിക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച് പുനർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചെന്നും അവ പൂർണമായും നിരോധിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.

‘‘മനുഷ്യജീവനെടുക്കാൻ ഒരിക്കലും ഒരു യന്ത്രത്തെ നിയോഗിക്കരുത്. നിർമിത ബുദ്ധി ഒരേസമയം ആവേശവും ഭീഷണിയും ഉയർത്തുന്ന സംഗതിയാണ്. സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കാനുള്ള കഴിവ് മനുഷ്യരിൽനിന്ന് എടുത്തുമാറ്റി പകരം യന്ത്രങ്ങളെ ആശ്രയിക്കുന്നത് ആശയറ്റ ഭാവിയിലേക്കുള്ള മനുഷ്യരാശിയുടെ യാത്രയാകും. അതിനാൽ ഈ നീക്കത്തെ നാം അപലപിക്കണം.’– മാർപാപ്പ ചൂണ്ടിക്കാട്ടി.

നിർമിത ബുദ്ധി ഉപയോഗത്തിന്റെ നൈതികതയെക്കുറിച്ചുള്ള ചർച്ചയിലാണ് ഫ്രാൻസിസ് മാർപാപ്പ ഭാഗമായത്. ഇതാദ്യമായാണ് ഒരു മാർപാപ്പ ജി7 ഉച്ചകോടിയുടെ ചർച്ചയിൽ പങ്കെടുക്കുന്നതും നിലപാട് വ്യക്തമാക്കുന്നതും.

English Summary:

Pope Francis calls at G7 for ban on ‘lethal autonomous weapons’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com