ചന്ദ്രയാൻ 1 മിഷൻ ഡയറക്ടർ ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു
Mail This Article
×
ബെംഗളൂരു∙ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനും ചന്ദ്രയാൻ 1ന്റെ മിഷൻ ഡയറക്ടറുമായ ശ്രീനിവാസ് ഹെഗ്ഡേ (71) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
1978 മുതൽ 2014 വരെ ഐഎസ്ആർഒയിൽ പ്രവർത്തിച്ചു. യുആർ റാവു സാറ്റലൈറ്റ് സെന്റർ, ഐഎസ്ആർഒ സാറ്റലൈറ്റ് സെന്റർ എന്നിവയുടെ ഭാഗമായി ഒട്ടേറെ ബഹിരാകാശ പദ്ധതികളിൽ പ്രവർത്തിച്ചു. 2008ലെ ചന്ദ്രയാൻ ഒന്ന് ദൗത്യത്തിന്റെ മിഷൻ ഡയറക്ടറായതാണ് ഏറ്റവും പ്രധാനം. ചന്ദ്രനിൽ ജലകണങ്ങൾ കണ്ടെത്തിയ ചന്ദ്രയാൻ1 ദൗത്യം രാജ്യത്തിന്റെ ചാന്ദ്രപര്യവേഷണത്തിന് വലിയ സംഭാവന നൽകിയിരുന്നു.
ഐഎസ്ആർഒയിൽനിന്ന് വിരമിച്ച ശേഷം ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനിയായ ഇൻഡസിൽ പ്രവർത്തിച്ചു വരികയായിരുന്നു.
English Summary:
Srinivas Hegde, Chandrayaan-1 mission director, passes away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.