ആർഎൽവി രാമകൃഷ്ണനെതിരായ ജാതിയധിക്ഷേപം: കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച് കോടതി
Mail This Article
×
തിരുവനന്തപുരം∙ ആർഎൽവി രാമകൃഷ്ണനെതിരെ ജാതിയധിക്ഷേപം നടത്തിയത് സംബന്ധിച്ച കേസിൽ മോഹിനിയാട്ടം നൽത്തകി കലാമണ്ഡലം സത്യഭാമയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. നെടുമങ്ങാട് എസ്‌സി, എസ്‌ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയുടെ നിർദേശമനുസരിച്ച് ശനിയാഴ്ച രാവിലെ സത്യഭാമ നെടുമങ്ങാട് കോടതിയിൽ ഹാജരായിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ നെടുമങ്ങാട് എസ്‌സി, എസ്‌ടി കോടതിയിൽ ഹാജരാകണമെന്നാണ് ഹൈക്കോടതി ജസ്റ്റിസ് കെ.ബാബു നിർദേശിച്ചിരുന്നത്. ജാമ്യാപേക്ഷ നൽകിയാൽ അന്നുതന്നെ തീർപ്പാക്കാനും നെടുമങ്ങാട് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. നേരത്തെ ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
English Summary:
Dancer Kalamandalam Sathyabhama Appears in Court Over Caste Abuse Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.