കേജ്രിവാളിന്റെ കോടതി നടപടികളുടെ വിഡിയോ നീക്കണം: സുനിത കേജ്‌രിവാളിന് നിർദേശം
Mail This Article
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെട്ട കോടതി നടപടികളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ\നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുനിത കേജ്‌രിവാളിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടിസ്. വിഡിയോ അടങ്ങുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ സാമൂഹിക മാധ്യമ കമ്പനികൾക്കും കോടതി നിർദ്ദേശം നൽകി.
ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്ത കേജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കിയ സമയത്തെ വിഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. ഈ ദൃശ്യങ്ങൾ സുനിത കേജ്‌രിവാളും പങ്കുവച്ചിരുന്നു.
കോടതിയുടെ വിഡിയോ കോൺഫൻസ് നിയമങ്ങൾ ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വൈഭവ് സിങ് നൽകിയ ഹർജി പരിഗണിക്കവേയാണ് എത്രയും വേഗം വിഡിയോ നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടത്. എക്സ്, യുട്യൂബ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയോടും വിഡിയോ അടങ്ങുന്ന പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു.