ADVERTISEMENT

കണ്ണൂർ∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് നൽകി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. 

ബിജെപിയിൽ ചേരാൻ മൂന്ന്‌ തവണ ചർച്ച നടത്തിയെന്നും ഡൽഹിയിലെ  ഹോട്ടലിൽ വച്ച്‌ കൂടിക്കാഴ്‌ച നടത്തിയെന്നതുമുൾപ്പെടെയുള്ള ശോഭയുടെ  വ്യാജ ആരോപണങ്ങൾ അപകീർത്തിയുണ്ടാക്കിയെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കേസ്‌. ഏപ്രിൽ 26ന്‌  മാധ്യമങ്ങളിൽ നൽകിയ പ്രസ്‌താവനയിലൂടെയും 28ന്‌ രണ്ട്‌ പത്രങ്ങൾക്ക്‌ നൽകിയ അഭിമുഖത്തിലൂടെയും മനഃപൂർവം  അപകീർത്തിപ്പെടുത്തിയെന്നും കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട് കോടതി (രണ്ട്‌) യിൽ സമർപ്പിച്ച  ക്രിമിനൽ ഹർജിയിൽ പറയുന്നു.  ഹർജി ശനിയാഴ്‌ചത്തേക്ക്‌ മാറ്റി. ഇ.പി. ജയരാജന്‌ വേണ്ടി അഡ്വ. എം രാജഗോപാലൻ നായർ, അഡ്വ. പി.യു. ശൈലജൻ എന്നിവർ ഹാജരായി.

ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാൾ നന്ദകുമാറിനൊപ്പം ഇ.പി തന്നെ വന്നുകണ്ടെന്ന് വോട്ടെടുപ്പ് ദിവസം ശോഭാ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരോപണം ഇ.പി.ജയരാജൻ നിഷേധിച്ചിരുന്നു. പിന്നാലെ വ്യാജ ആരോപണം പിൻവലിച്ച് മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സിവിൽ–ക്രിമിനൽ നിയമനടപടികൾക്ക് വിധേയരായി രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്ക് ഇപി വക്കീൽ നോട്ടിസ് അയച്ചിരുന്നു.

English Summary:

LDF convener EP Jayarajan Filed Defamation Suit against Sobha Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com