ADVERTISEMENT

കമ്പളക്കാട്∙ മോഷണക്കേസിൽ ജാമ്യമെടുത്ത് കോടതി നടപടിക്രമങ്ങളിൽ സഹകരിക്കാതെ മുങ്ങി നടന്ന തമിഴ്നാട് സ്വദേശിനിയെ 10 വർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. മധുര സോളമണ്ഡലം സ്വദേശിനി മുത്തു (38) ആണ് അറസ്റ്റിലായത്. 

2014 ഒക്ടോബറിൽ കൽപറ്റയിൽ നിന്നും കമ്പളക്കാട് ലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല കവർന്ന കേസിലാണ് മുത്തുവിനെ കോടതി റിമാൻഡ് ചെയ്തത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ യുവതി പിന്നീട് കോടതി നടപടികളിൽ ഹാജരാവാതെ മുങ്ങുകയായിരുന്നു. കമ്പളക്കാട് ഇൻസ്‌പെക്ടർ  ഇ.ഗോപകുമാറിന്റ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

English Summary:

Tamil Nadu Woman Arrested After 10-Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com