ബീഫ് കച്ചവടവുമായി ബന്ധപ്പെട്ട് വിവാദം: മധ്യപ്രദേശിൽ 11 വീടുകൾ ഇടിച്ചുനിരത്തി
Mail This Article
×
ഭോപാൽ ∙ ബീഫ് വിൽപനയുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് മധ്യപ്രദേശിലെ മണ്ഡലയിൽ 11 പേരുടെ വീടുകൾ അധികൃതർ ഇടിച്ചുനിരത്തി. സർക്കാർ ഭൂമി അനധികൃതമായി കയ്യേറി നിർമിച്ച വീടുകളെന്ന് ആരോപിച്ചാണ് നടപടി. നയ്ൻപുരിലെ ഭൈൻവാഹിയിൽ കശാപ്പിനായി പശുക്കളെ പാർപ്പിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. 150 പശുക്കളെ കണ്ടെത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു.
English Summary:
Bhopal Authorities Demolish 11 Houses Amid Beef Sale Controversy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.