ADVERTISEMENT

ബെംഗളൂരു ∙ കർണാടകയിൽ പുതുക്കിയ ഇന്ധനവില ഇന്നലെ രാത്രി നിലവിൽ വന്നതോടെ ബെംഗളൂരുവിൽ പെട്രോളിന് 102.86 രൂപയും ഡീസലിന് 88.94 രൂപയും നൽകണം. പെട്രോളിന് ലീറ്ററിന് 3 രൂപയും ഡീസലിന് 3.5 രൂപയുമാണു വർധിപ്പിച്ചത്.

സംസ്ഥാന വിൽപനനികുതി പെട്രോളിന് 25.92 ശതമാനത്തിൽ നിന്ന് 29.84 ആയും ഡീസലിന് 14.3 ശതമാനത്തിൽ നിന്ന് 18.4 ശതമാനമായും കൂട്ടിയതോടെയാണിത്. പുതിയ 5 ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്താനായി നികുതി വരുമാനം കൂട്ടാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകിയിരുന്നു.

English Summary:

Karnataka Hikes Fuel Prices: New Petrol and Diesel Rates in Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com