ADVERTISEMENT

കൊച്ചി∙ സിപിഎമ്മിൽ നേതാക്കൾ തമ്മിൽ പോരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണെന്നും, അതുപോലെ പല പേജുകളുമുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗിച്ചതും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതും രണ്ട് അഭിപ്രായമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

‘‘പോരാളി ഷാജി ഒരു നേതാവിന്റെ സംവിധാനമാണ്. ചെങ്കതിര് ഒരാളുടേതാണ്, പൊൻകതിർ വേറൊരാളുടേതാണ്. ഇവരൊക്ക തമ്മിൽ ഇപ്പോൾ പോരടിക്കാൻ തുടങ്ങി. ഞങ്ങളെയൊക്കെ എന്തുമാത്രം അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തവരാണ്. ഇപ്പോൾ അവരു തമ്മിൽ പോരടിക്കുകയാണ്. അത് അവരുടെ ആഭ്യന്തര കാര്യമാണ്. വലിയ പൊട്ടിത്തെറി തന്നെ സിപിഎമ്മിലുണ്ടാകും. 

‘‘തിരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗിച്ചതും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതും രണ്ടും രണ്ടാണ്. നിയമസഭയിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പു തോൽവിയെ കുറിച്ച് കണക്കു വച്ച് വിശദീകരിച്ചിരുന്നു. എന്നാൽ ആ കണക്കല്ല എം.വി.ഗോവിന്ദൻ പറഞ്ഞത്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും രണ്ടു ധ്രുവങ്ങളിലാണ്.

‘‘എല്ലാ ജില്ലാ കമ്മിറ്റികളുടെയും റിപ്പോർട്ട് ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പിൽ കണ്ടതെന്നാണ്. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ടു ചോർന്നു. ഇന്ദിരാ ഗാന്ധി വധവും രാജീവ് ഗാന്ധി വധവും ഉണ്ടായപ്പോൾ അനങ്ങാത്ത പാർട്ടി ഗ്രാമങ്ങളിൽനിന്നു പോലും വോട്ട് ഒഴുകിപോകുന്നതാണ് കണ്ടത്. യുഡിഎഫിന് 26 വോട്ടുകൾ മാത്രമുള്ള പയ്യന്നൂരിലെ ഒരു ബൂത്തിൽ ഞങ്ങൾ 140 വോട്ടിൽ ലീഡ് ചെയ്യുന്ന സ്ഥിതിയുണ്ടായി.’’– വി.ഡി. സതീശൻ പറഞ്ഞു.

English Summary:

VD Satheesan Exposes Internal Fights in CPM Over Election Defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com