ADVERTISEMENT

ടെക്സസ്∙ യുഎസിലെ ടെക്സസിൽ സംഗീതപരിപാടിക്കിടെ ഉണ്ടായ വെടിവയ്‌പിൽ രണ്ടു പേർ മരിച്ചു. 14 പേർക്ക് പരുക്കേറ്റു. യുഎസിൽ അടിമത്തം അവസാനിപ്പിച്ചതിന്റെ ഭാഗമായി റൗണ്ട് റോക്കിലെ ഓൾഡ് സെറ്റ്‌ലേഴ്സ് പാർക്കിൽ ശനിയാഴ്ച രാത്രി നടന്ന വാർഷികാഘോഷങ്ങള്‍ക്കിടെയാണ് സംഭവം.

രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെയ്പിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. മിഷിഗനിൽ കുട്ടികളുടെ പാർക്കിൽ വെടിവയ്പുണ്ടായ അതേ ദിവസമാണ് ടെക്സസിലും തോക്കാക്രമണമുണ്ടായത്. മിഷിഗനിൽ പത്തോളം പേർക്ക് പരുക്കേറ്റിരുന്നു.

English Summary:

2 Shot Dead, 14 Injured At Texas Concert, Cops Hunt For Gunman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com