ADVERTISEMENT

തൃശൂർ ∙ ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ (30) അര്‍മേനിയയിൽ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ കാണിച്ചെന്നും, തൊഴിൽസ്ഥലത്തെ സാമ്പത്തിക ബാധ്യത വിഷ്ണുവിന്റെ മേൽ കെട്ടിവച്ചെന്നും കുടുംബം ആരോപിച്ചു. ഭീഷണിയെ തുടർന്നു വീട്ടുകാര്‍ ഒന്നര ലക്ഷം രൂപ നൽകിയെങ്കിലും ചൊവ്വാഴ്ചയ്ക്കുള്ളിൽ രണ്ടര ലക്ഷം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണു കുടുംബം പറയുന്നത്. 

മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്കും നോർക്കയ്ക്കും പരാതി നൽകി. ‘‘ഒരു മകനാണുള്ളത്. ഭർത്താവിനു സുഖമില്ല. മറ്റ് വരുമാന മാര്‍ഗങ്ങളുമില്ല. പലരോടും സഹായം ചോദിച്ചു. എനിക്കിനി ഒന്നും ചെയ്യാനാവില്ല’’– വിഷ്ണുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന ആവശ്യം ശക്തമാണ്. കുടുംബത്തിന്‍റെ പരാതി ലഭിച്ചതായി നോർക്ക സിഇഒ അജിത് കോളശേരി മനോരമ ഓൺലൈനിനോട് പ്രതികരിച്ചു. എംബസിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Malayali was held hostage in Armenia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com