ADVERTISEMENT

ഇന്നലത്തെ പ്രധാന ദേശീയ വാർത്തകൾ വായിക്കാം

ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർ മരിച്ചു. അറുപതോളം പേർക്ക് പരുക്കേറ്റു.

bengal-train-accident-1
ബംഗാളിൽ കാഞ്ചൻജംഗ എക്സ്‌പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം (പിടിഐ ചിത്രം)

അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്.

വാർത്ത വായിക്കാം
ബംഗാൾ ട്രെയിൻ അപകടത്തിൽ മരണം 15; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൊഗുദീപയെ വൈദ്യപരിശോധനയ്ക്കായി ശിവാജിനഗർ ബൗറിങ് ആശുപത്രിയിലെത്തിച്ചപ്പോൾ. (ഫയൽ ചിത്രം)
കൊലപാതകക്കേസിൽ അറസ്റ്റിലായ കന്നഡ നടൻ ദർശൻ തൊഗുദീപയെ വൈദ്യപരിശോധനയ്ക്കായി ശിവാജിനഗർ ബൗറിങ് ആശുപത്രിയിലെത്തിച്ചപ്പോൾ. (ഫയൽ ചിത്രം)

ആരാധകനായ രേണുകസ്വാമിയെ കടത്തിക്കൊണ്ടു വരാൻ നടൻ ദർശൻ തൊഗുദീപയുടെ കൂട്ടാളികൾ ഉപയോഗിച്ച കാർ പൊലീസ് കണ്ടെത്തി. ഇയാളെ ചിത്രദുർഗയിൽനിന്ന് ബെംഗളൂരുവിലേക്ക് കടത്താൻ ഉപയോഗിച്ച കാറാണിത്. കാറിന്റെ ഡ്രൈവർ രവി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിത്രദുർഗ അയ്യനഹള്ളിയിലെ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ കണ്ടെത്തിയത്.

വാർത്ത വായിക്കാം
കൊലപാതകം ഷോക്ക് ഏൽപ്പിച്ചും ഇരുമ്പുദണ്ഡ് കൊണ്ട് പൊള്ളിച്ചും; ദർശന്റെ കൂട്ടാളികളുടെ കാർ കണ്ടെത്തി

സി.വി. ആനന്ദബോസ്
സി.വി. ആനന്ദബോസ്

ബംഗാൾ രാജ്ഭവനിൽനിന്ന് കൊൽക്കത്ത പൊലീസ് പുറത്തുപോകണമെന്ന ഉത്തരവ് പുറപ്പെടുവിച്ച് ഗവർണർ സി.വി.ആനന്ദബോസ്. ബിജെപി നേതാവ് സുവേന്ദു അധികാരിയേയും തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളിൽ പരുക്കേറ്റവരെയും രാജ്ഭവനിൽ പ്രവേശിക്കുന്നതിൽനിന്ന് പൊലീസ് തടഞ്ഞതിനു പിന്നാലെയാണ് ഗവർണറുടെ നടപടി.

വാർത്ത വായിക്കാം
ബിജെപി നേതാവിനെയും അക്രമത്തിന് ഇരയായവരെയും തടഞ്ഞു; പൊലീസ് ഉടൻ രാജ്ഭവൻ വിടണമെന്ന് ഗവർണർ ആനന്ദബോസ്

നരേന്ദ്ര മോദി (Photo:PTI), ചന്ദ്രബാബു നായിഡുവും രാഹുൽ ഗാന്ധിയും(File Photo: Manorama)
നരേന്ദ്ര മോദി (Photo:PTI), ചന്ദ്രബാബു നായിഡുവും രാഹുൽ ഗാന്ധിയും(File Photo: Manorama)

ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാനൊരുങ്ങി ബിജെപി. എൻഡിഎ ഘടകക്ഷിയായ ടിഡിപി സ്ഥാനാർഥിയെ നിർത്തിയാൽ ഇന്ത്യാസഖ്യം പിന്തുണയ്ക്കുമെന്ന സൂചനകൾക്കിടെയാണു മറുതന്ത്രം പയറ്റുന്നത്. കേന്ദ്രമന്ത്രിമാരെ നിശ്ചയിച്ചതിലും സുപ്രധാന വകുപ്പുകൾ കൈവശം വച്ചതിലും കാണിച്ച ജാഗ്രത സ്പീക്കറുടെ കാര്യത്തിലും ബിജെപി തുടർന്നേക്കും.

വാർത്ത വായിക്കാം
പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാൻ ബിജെപി; നായിഡുവിനെയും നിതീഷിനെയും ‘ഒതുക്കാൻ’ തന്ത്രം.

Representative Image: Shutterstock/Photo Contributer: Lelaki pencahayaan
Representative Image: Shutterstock/Photo Contributer: Lelaki pencahayaan

തമിഴ്നാട്ടിലെ അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി. ചിത്തിര മാസത്തിൽ ജനിച്ച കുട്ടി കുടുംബത്തിന് ദോഷമാണെന്നു വിശ്വസിച്ചാണ് മുത്തച്ഛൻ വീരമുത്തു (58) കൊലപാതകം നടത്തിയത്. ജ്യോതിഷിയുടെ നിർദേശപ്രകാരമാണ് കുഞ്ഞിനെ കൊന്നതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.

വാർത്ത വായിക്കാം

ചിത്തിരമാസത്തിൽ ജനിച്ച കുട്ടി ‘ദോഷം’; 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ കൊലപ്പെടുത്തി.



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com