ADVERTISEMENT

ചർച്ചകൾക്കൊടുവിൽ വയനാട് ലോക്സഭാ മണ്ഡലം ഒഴിയാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തീരുമാനം. ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം നിലനിർത്തും. വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണു തീരുമാനം. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, പ്രിയങ്കാ ഗാന്ധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതാദ്യമായാണ്.

വാർത്ത വായിക്കാം

റായ്ബറേലി നിലനിർത്തി, വയനാട് ഒഴിഞ്ഞു: രാഹുലിന് പകരം പ്രിയങ്കയെത്തും

കെ.കെ.ലതിക (Photo: Facebook/K K Lathika)
കെ.കെ.ലതിക (Photo: Facebook/K K Lathika)

വടകര ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്നു പ്രചരിച്ച ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ മുൻ എംഎൽഎയും സിപിഎം സംസ്ഥാന സമിതി അംഗവുമായ കെ.കെ.ലതികയ്‌ക്കെതിരെ കേസെടുക്കണമെന്നു പരാതി. ഇക്കാര്യ ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ ഡിജിപിക്കു പരാതി നൽകി.

വാർത്ത വായിക്കാം
‘കാഫിർ’ വിവാദം: സിപിഎം നേതാവ് കെ.കെ.ലതികയ്‌ക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി 

കോഴിക്കോട് വെള്ളിമാടുകുന്നു ജെഡിടി ഇസ്‍ലാം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഈദ് നമസ്കാരം. ചിത്രം: എം.ടി.വിധുരാജ് / മനോരമ
കോഴിക്കോട് വെള്ളിമാടുകുന്നു ജെഡിടി ഇസ്‍ലാം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഈദ് നമസ്കാരം. ചിത്രം: എം.ടി.വിധുരാജ് / മനോരമ

ത്യാഗസ്മരണ പുതുക്കി വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു. തിരുവനന്തപുരത്തു നടന്ന ഈദ് നമസ്കാരത്തിന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി നേതൃത്വം നൽകി. സാഹോദര്യവും സമാധാനവും ശക്തിപ്പെടുത്തുകയാണ് ബലിപെരുന്നാളിന്റെ സന്ദേശമെന്നും മനുഷ്യരെ വെറുക്കുന്നത് ദൈവത്തിന്റെ കൽപനയല്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്ത വായിക്കാം
ത്യാഗസ്മരണയുടെ വിശുദ്ധദിനം

സാമുവൽ മാർ തിയൊഫിലോസ്
സാമുവൽ മാർ തിയൊഫിലോസ്

ബിലീവേഴ്‍സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ.സാമുവൽ മാർ തിയൊഫിലോസ് എപ്പിസ്കോപ്പയെ സിനഡ് യോഗം തിരഞ്ഞെടുത്തു. ചെന്നൈ അതിഭദ്രാസനാധിപനാണ്. കാലം ചെയ്ത മുൻ സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.

വാർത്ത വായിക്കാം 
സാമുവൽ മാർ തിയൊഫിലോസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷൻ

പവിത്ര
പവിത്ര

ഞായറാഴ്ച രാവിലെ മുതൽ വീട്ടിൽനിന്നും കാണാതായ 13 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ന്യൂമാഹി മുകുന്ദൻ പാർക്കിന് സമീപത്തെ ബോട്ടുജെട്ടിക്ക് അടുത്ത് പുഴയിൽനിന്നാണു രാവിലെ മൃതദേഹം കിട്ടിയത്. തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയായ പാണ്ഡ്യന്റെയും മുനിയമ്മയുടെയും മകളായ പവിത്രയാണു മരിച്ചത്. 

വാർത്ത വായിക്കാം
ഫോൺ ഉപയോഗം കൂടിയതിന് വഴക്കുപറഞ്ഞു; വീടുവിട്ടിറങ്ങിയ 13കാരിയുടെ മൃതദേഹം പുഴയിൽ

പിടിയിലായ അജീഷ്. ചിത്രം: മനോരമ ന്യൂസ്
പിടിയിലായ അജീഷ്. ചിത്രം: മനോരമ ന്യൂസ്

തൃത്താലയില്‍ വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ച് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ രണ്ടാം പ്രതിയും പിടിയില്‍. ഒറ്റപ്പാലം സ്വദേശി അജീഷിനെയാണു തൃശൂരില്‍നിന്നു കസ്റ്റഡിയിലെടുത്തത്.

വാർത്ത വായിക്കാം
എസ്ഐയെ കാറിടിപ്പിച്ചതു കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ, ലഹരി ഇടപാട് മറയ്‌ക്കാൻ: അലന്റെ സുഹൃത്തും കസ്റ്റഡിയിൽ
 

English Summary:

News at a glance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com