ADVERTISEMENT

ന്യൂഡൽഹി∙ വയനാട്ടിലെ ജനങ്ങൾക്ക് ഹൃദയത്തിൽനിന്നും നന്ദി പറഞ്ഞ് നിയുക്ത എംപി രാഹുൽ ഗാന്ധി. പ്രയാസമുള്ള രാഷ്ട്രീയ ഘട്ടങ്ങളിൽ വയനാട്ടിലെ ജനങ്ങൾ നൽകിയ പിന്തുണ മറക്കാനാകില്ലെന്നും, പ്രിയങ്ക മത്സരിച്ചാലും താൻ ഇടയ്ക്കിടെ വയനാട്ടിലെത്തുമെന്നും രാഹുൽ പറഞ്ഞു. വയനാട് മണ്ഡലം ഒഴിയാൻ തീരുമാനിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. 

‘‘എനിക്ക് വയനാടുമായും റായ്ബറേലിയുമായും വൈകാരിക ബന്ധമുണ്ട്. കഴിഞ്ഞ 5 വർഷമായി വയനാട് എംപിയാണ്. വയനാട്ടിലെ എല്ലാ ആളുകളും പാർട്ടിക്കാരും സ്നേഹം മാത്രമാണ് നൽകിയത്. അതിന് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. ജീവിതകാലം മുഴുവൻ അതെന്റെ മനസിലുണ്ടാകും. പ്രിയങ്ക വയനാട്ടിൽ മത്സരിക്കും. ഞാനും ഇടവേളകളിൽ വയനാട്ടിലെത്തും. വയനാടിനായി ലക്ഷ്യമിട്ട പദ്ധതികൾ പൂർത്തിയാക്കും. റായ്ബറേലിയുമായി പഴയ ബന്ധമാണുള്ളത്. അവരെ വീണ്ടും ലോക്സഭയിൽ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമുണ്ട്. വയനാട് ഒഴിയുകയെന്നത് എളുപ്പത്തിൽ എടുക്കാൻ കഴിയുന്ന തീരുമാനമായിരുന്നില്ല. പ്രയാസകരമായ തീരുമാനമായിരുന്നു. രണ്ട് മണ്ഡലവുമായും വ്യക്തി ബന്ധമുണ്ട്. 5 വർഷത്തെ വയനാട് ബന്ധം സന്തോഷകരമായിരുന്നു’’–രാഹുൽ പറഞ്ഞു.

‘‘വയനാട്ടിലെ ജനങ്ങൾ പാർട്ടി നോക്കാതെ എനിക്ക് പിന്തുണ നൽകി. പ്രയാസമുള്ള ഘട്ടങ്ങളിൽ അവർ നൽകിയ പിന്തുണ മറക്കാനാകില്ല. പ്രിയങ്ക മത്സരിച്ചാലും ഞാൻ വയനാട്ടിലെത്തും. ജനങ്ങൾക്ക് മുന്നിൽ ഞാനുണ്ടാകും. അവർക്ക് നൽകിയ വാഗ്ദാനം പാലിക്കും. പ്രിയങ്ക വയനാട്ടിൽ ജയിക്കും. ഒരു നല്ല എംപിയായിരിക്കും. വയനാടിന് രണ്ട് എംപിമാരുണ്ടാകും. ഞാനും എന്റെ സഹോദരിയും’’– രാഹുൽ പറഞ്ഞു. 

English Summary:

Rahul Gandhi's Heartfelt Farewell to Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com