ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്) ക്രമക്കേടു വരുത്തിയതിന് നാഷനൽ ടെസ്റ്റിങ് അതോറിറ്റിക്കും (എൻടിഎ) കേന്ദ്രസർക്കാരിനും സുപ്രീംകോടതി ചൊവ്വാഴ്ച നോട്ടിസയച്ചു. 0.001% പിഴവുപോലും ഗൗരവപൂർവം അന്വേഷിക്കണമെന്നു പറഞ്ഞ കോടതി, ഇങ്ങനെ പാസായി വരുന്ന ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നത് ഓർത്തുനോക്കൂവെന്നും പറഞ്ഞു. ഹർജി ഇനി ജൂലൈ 8ന് പരിഗണിക്കും. 

‘‘0.001% പിഴവുണ്ടായിട്ടുണ്ടെങ്കിൽപ്പോലും അതു ഗൗരവപൂർവം അന്വേഷിക്കണം. വിദ്യാർഥികൾ പരീക്ഷയ്ക്കായി തയാറെടുത്തിരുന്നു, അവരുടെ കഠിനാധ്വാനം നമ്മൾ മറക്കാൻ പാടില്ല. ഇക്കാര്യത്തിൽ പുനഃപരിശോധന ആവശ്യമാണ്’’ – കോടതി പറഞ്ഞു. പരീക്ഷാ നടത്തിപ്പു കേന്ദ്രം എന്ന നിലയിൽ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കാനുള്ള ആർജവം കാണിക്കണമെന്ന് എൻടിഎയോടും കോടതി പറഞ്ഞു.  

മേയ് അഞ്ചിനായിരുന്നു 571 നഗരങ്ങളിലെ 4750 കേന്ദ്രങ്ങളിലായി നീറ്റ് പരീക്ഷ നടന്നത്. ഫലം ജൂൺ നാലിന് പുറത്തുവന്നതിനു പിന്നാലെ ക്രമക്കേടിനെച്ചൊല്ലി മാതാപിതാക്കളും അധ്യാപകരും രംഗത്തെത്തുകയായിരുന്നു. പരീക്ഷയെഴുതാൻ അനുവദനീയമായ സമയം മുഴുവൻ ലഭിച്ചില്ലെന്നു പരാതിപ്പെട്ട 1563 വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് അനുവദിക്കുകയായിരുന്നു. 6 സെന്ററുകളിലെ വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് അനുവദിച്ചതു പരിശോധിക്കാൻ യുപിഎസ്‌സി മുൻ ചെയർമാൻ അധ്യക്ഷനായ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. അതേസമയം, പരീക്ഷാനടത്തിപ്പിൽ രണ്ടുകേന്ദ്രങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍ പറഞ്ഞിരുന്നു.

English Summary:

Supreme Court Orders Notice to NTA, Central Government Over NEET Errors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com