ADVERTISEMENT

ചെന്നൈ ∙ ടിക്കറ്റ് പരിശോധകനെന്ന (ടിടിഇ) വ്യാജേന ട്രെയിനിൽ പരിശോധന നടത്തിയ പാലക്കാട് സ്വദേശിയെ ആർപിഎഫ് പിടികൂടി. താംബരം–നാഗർകോവിൽ അന്ത്യോദയ എക്സ്പ്രസിലെ ജനറൽ കോച്ചിൽ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുകയും പിഴ ഈടാക്കുകയും ചെയ്ത തച്ചനാട്ടുകര സ്വദേശി മണികണ്ഠനെയാണ് (30) അറസ്റ്റ് ചെയ്തത്. ഡിണ്ടിഗൽ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ രഹസ്യ വിവരത്തെ തുടർന്ന് ആർപിഎഫ് സംഘം മണികണ്ഠനെ പിടികൂടുകയായിരുന്നു. 

യഥാർഥ ടിടിഇമാരെ പോലെ വേഷമിട്ടും തിരിച്ചറിയൽ കാർ‍ഡ് ടാഗും ബാഗും ധരിച്ചുമാണ് ഇയാൾ പരിശോധന നടത്തിയത്. എന്നാൽ ഇതേ ട്രെയിനിൽ ഡ്യൂട്ടിയിലുള്ള മധുര ഡിവിഷനിലെ ടിടിഇക്ക് സംശയം തോന്നിയതോടെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ ആർപിഎഫ് റെയിൽവേ പൊലീസിനു കൈമാറി.

English Summary:

Fake TTE Caught by RPF After Charging Unauthorized Train Ticket Fines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com