കേരളത്തിൽ അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്; 23ന് മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. അടുത്ത 5 ദിവസത്തേക്കുള്ള മഴസാധ്യതാ പ്രവചനം ഇങ്ങനെ.
റെഡ് അലർട്ട്
ജൂൺ 23: കോഴിക്കോട്, വയനാട്, കണ്ണൂർ.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കാണു സാധ്യത. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കും.
ഓറഞ്ച് അലർട്ട്
ജൂൺ 21: കോഴിക്കോട്, കണ്ണൂർ, കാസർകോട്
ജൂൺ 22: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ജൂൺ 23: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട്
ജൂൺ 24: കോഴിക്കോട്, കണ്ണൂർ, കാസർകോട്
ജൂൺ 25: കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും.
യെലോ അലർട്ട്
ജൂൺ 21: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
ജൂൺ 22: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്
ജൂൺ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ജൂൺ 24: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
ജൂൺ 25: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും.