ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽനിന്നുള്ള ഇന്റർസ്റ്റേറ്റ് ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുക്കുന്ന നടപടി തമിഴ്നാട് നിർത്തി വച്ചു. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ തലത്തിൽ നടന്ന ചർച്ചകളെ തുടർന്നാണു തീരുമാനം. പിടിച്ചെടുത്ത ബസുകളുടെ ഒറിജിനൽ രേഖകൾ ഹാജരാക്കിയാൽ അവ വിട്ടു നൽകാനും ധാരണയായിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ബസുകൾ തടഞ്ഞു യാത്രക്കാരെ ഇറക്കി വിടുന്നതിൽ പ്രതിഷേധിച്ചു കേരളത്തിലെ ബസുടമകളും തൊഴിലാളികളും തമിഴ്നാട‌് റജിസ്ട്രേഷനുള്ള ടൂറിസ്റ്റ് ബസുകൾ കേരളത്തിനുള്ളിൽ നാളെ മുതൽ തടയുമെന്നു ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ (കേരള) ഭാരവാഹികൾ അറിയിച്ചതിനു പിന്നാലെയാണ് തമിഴ്നാടിന്റെ തീരുമാനം.

എന്നാൽ നാഗാലാൻഡ്, അരുണാചൽ പ്രദേശ്,  മഹാരാഷ്ട്ര റജിസ്ട്രേഷൻ ബസുകൾ തമിഴ്നാട്ടിൽ പിടിക്കുന്നതു തുടരും. ഇതിനെതിരെ ബസുടമകൾ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിക്കും.

English Summary:

Tamil Nadu Eases Stance, Stops Seizing Kerala's Interstate Buses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com