20 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ 45 ദിവസത്തിനകം തീർപ്പാക്കണം: ഹൈക്കോടതി
Mail This Article
×
കൊച്ചി ∙ ജില്ലാ കോടതികളിൽ കെട്ടിക്കിടക്കുന്ന 20 വർഷത്തിലേറെ പഴക്കമുള്ള കേസുകൾ 45 ദിവസത്തെ സമയപരിധിക്കുള്ളിൽ തീർപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശം. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കണം.
സുപ്രീം കോടതിയുടെ പ്രത്യേക സമിതി കെട്ടിക്കിടക്കുന്ന കേസുകൾ വേഗം തീർപ്പാക്കണമെന്ന് നേരത്തേ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി റജിസ്ട്രാർ പുറത്തിറക്കിയ സർക്കുലറിലാണ് കേസുകൾ തീർപ്പാക്കാൻ 45 ദിവസം നിശ്ചയിച്ചിരിക്കുന്നത്.
English Summary:
Kerala High Court Orders 20-Year-Old Cases to be Resolved in 45 Days
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.